കളര്‍ ചെയ്ത മുടിയുടെ നിറം നിലനിര്‍ത്തണോ ? ഇതാ കുറച്ച് ഈസി ടിപ്‌സ്

മുടി പല നിറങ്ങളാല്‍ കളര്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ മുടി കളര്‍ ചെയ്ത് കഴിഞ്ഞ് ഏകദേശം മൂന്ന് മാസം കഴിയുമ്പോഴേക്കും മുടിയുടെ നിറം മങ്ങിവരുന്നതായി കാണാന്‍ കഴിയും. എത്ര വില കൂടിയ ഷാംപു ഉപയോഗിച്ചാലും മുടിയുടെ കളര്‍ നില നില്‍ക്കില്ല.

മുടിയെ പരിപാലിക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുറേക്കാലം നമുക്ക് മുടിയുടെ കളര്‍ നിലനിര്‍ത്താന്‍ കഴിയും. അതിനുള്ള ചില വിദ്യകളാണ് ചുവടെ പറഞ്ഞിരിക്കുന്നത്.

മുടി കളര്‍ ചെയ്തതിന് മൂന്ന് ദിവസത്തിന് ശേഷം മാത്രം തലമുടി കഴുകാന്‍ പാടുള്ളു.

സള്‍ഫേറ്റ് ഫ്രീ ഉത്പന്നങ്ങള്‍ ഉപയോഗിക്കുക

സള്‍ഫേറ്റില്ലാത്ത ഷാപൂവും കണ്ടീഷണറും മറ്റ് ഹെയര്‍ ഉത്പന്നങ്ങളും ഉപയോഗിക്കുക

പരാവധി ചൂടുവെള്ളത്തില്‍ മുടി കഴുകാതിരിക്കുക

കണ്ടീഷണര്‍ പുരട്ടിയതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകുക.

മുടി കഴുകുന്ന വെളളത്തിന്റെ താപനില ശ്രദ്ധിക്കുക

മുടി ഷാംപൂ ഉപയോഗിച്ച് കഴുകിയതിന് ശേഷം കണ്ടീഷനര്‍ ഉപയോഗിക്കുക

ഹെയര്‍ കണ്ടീഷനറിനോടൊപ്പം അല്‍പം ഹെയര്‍ ഡൈ ഉപയോഗിക്കുക

കളര്‍ ട്രീറ്റ്‌മെന്റിനായി ഉപയോഗിച്ച അതേ ഹെയര്‍ ഡൈ തന്നെ കണ്ടീഷനറിനൊപ്പവും ഉപയോഗിക്കുക

മുടി കൃത്യ സമയത്ത് ട്രിം ചെയ്ത് കൊടുക്കുക

തുടര്‍ച്ചയായി തലമുടിയില്‍ ചൂട് ഉപയോഗിച്ചുകൊണ്ട് സ്‌റ്റൈലിങ് ചെയ്യുന്നത് ഒഴിവാക്കുക

ഹെയര്‍ സ്‌റ്റൈലിങ് ചെയ്യുന്നതിന് മുമ്പായി ഹീറ്റ്-പ്രൊട്ടക്ടന്റ് സ്‌പ്രേ ഉപയോഗിക്കുക

Leave A Reply