‘ബാല വളരെ നല്ല മനുഷ്യന്‍ ആണ്. ഫ്രം ആറാട്ട് അണ്ണന്‍’; മാപ്പ് പറയിപ്പിച്ചതിന് പിന്നാലെ സന്തോഷ് വര്‍ക്കി

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് സുപരിചിതനായ സന്തോഷ് വര്‍ക്കിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ‘ബാല വളരെ നല്ല മനുഷ്യന്‍ ആണ്. ഫ്രം ആറാട്ട് അണ്ണന്‍’, എന്നാണ് സന്തോഷ് വര്‍ക്കി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

രണ്ട് ദിവസം മുന്‍പാണ് സന്തോഷ് വര്‍ക്കിയെ കൊണ്ട് നടന്‍ ബാല മാപ്പ് പറയിപ്പിച്ചത്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെ കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ സന്തോഷ് നടത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നടന്‍ ബാല സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് സന്തോഷ് ഇത്തരത്തില്‍ ഒരു പോസ്റ്ര് പങ്കുവെച്ചത്. ഓരോ കാര്യങ്ങളും അക്കമിട്ട് നിരത്തി സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന ബാലയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വീഡിയോയില്‍ സന്തോഷ് വര്‍ക്കി പറഞ്ഞ വാക്കുകള്‍ ഇങ്ങനെ:

”ഈ വീഡിയോ എടുക്കുന്നതിന് മുമ്പ് ഞാനും സന്തോഷ് വര്‍ക്കിയും കുറച്ച് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. പുള്ളിയുടെ മനസ്സിലുള്ളത് എന്നോട് തുറന്ന് പറഞ്ഞു. ഇനി താങ്കളോട്, ഒരു നടനെ കുറിച്ച് സംസാരിക്കാം. അയാളുടെ സിനിമയെക്കുറിച്ച് സംസാരിക്കാം. പക്ഷേ അയാളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. തുറന്നു പറയാം ലാലേട്ടനെ കുറിച്ച് മോശമായി സംസാരിച്ചു. ഇതില്‍ എന്തെങ്കിലും കാര്യം നിങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ടോ. അത് തെറ്റാണോ അല്ലയോ?”-ബാല ചോദിക്കുന്നു.

മോഹന്‍ലാലിനോടും ഭാര്യ സുചിത്രയോടും മാപ്പ് പറയണം. മാത്രമല്ല മലയാളത്തിലെ ഒരു നടിയെ കുറിച്ച് ബോഡി ഷെയ്മിങ് നടത്തിയതിനും മാപ്പ് പറയണം. സ്വന്തം വീട്ടിലുള്ള ആളിനാണ് ഈ അനുഭവമെങ്കില്‍ വെറുതെ ഇരിക്കുമോ ? തെറ്റായ കാര്യമാണിത്. വൈറല്‍ ആയൊരാളല്ലേ താങ്കള്‍, ഇതൊക്കെ കുട്ടികള്‍ കാണില്ലേ. നിങ്ങടെ അമ്മ ഇത് കാണില്ലെ ? – ബാല ചോദിച്ചു.

താന്‍ ചെയ്തതെല്ലാം തെറ്റാണെന്നും അതെല്ലാം മനസ്സിലാക്കി എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും ആറാട്ട് വര്‍ക്കി പറയുന്നു.

Leave A Reply