മെഹസൂസ് നറുക്കെടുപ്പിൽ ശതകോടിപതിയായി മുംബൈ സ്വദേശി

മെഹസൂസ് നറുക്കെടുപ്പിൽ ശതകോടിപതിയായി മുംബൈ സ്വദേശി സച്ചിനും ലക്ഷാധിപതിയായി തമിഴ്നാട് സ്വദേശി ഗൗതമും. ശനിയാഴ്ചത്തെ നറുക്കെടുപ്പിൽ സച്ചിനു ലഭിച്ചത് 2 കോടി ദിർമാണ് (45 കോടി രൂപ). റാഫിൾ നറുക്കെടുപ്പിൽ ഗൗതമിനു ലഭിച്ചത് 1 ലക്ഷം ദിർഹവും (22.2 ലക്ഷം രൂപ). സുരക്ഷാ കാരണങ്ങളാൽ ഇരുവരും അവരുടെ മേൽവിലാസം വെളിപ്പെടുത്തിയില്ല.

ദുബായിൽ 25 വർഷമായി ജോലി ചെയ്യുന്ന സച്ചിൻ രണ്ടു വർഷത്തിനിടെ 25000 ദിർഹം ടിക്കറ്റെടുക്കാനായി ചെലവഴിച്ചിരുന്നു. ശനിയാഴ്ച രാവിലെ ഒരു പൂച്ചക്കൂട്ടിയെ വാങ്ങിയ സച്ചിൻ വൈകുന്നേരം കോടീശ്വരനായി. എല്ലാം പൂച്ചക്കുട്ടി കൊണ്ടുവന്ന ഭാഗ്യമാണെന്നാണ് സച്ചിൻ പറയുന്നത്. കോടീശ്വരനായതോടെ എന്താണ് സംഭവിച്ച മാറ്റമെന്ന ചോദ്യത്തിന്, വിവരം അറിഞ്ഞതു മുതൽ ഉറങ്ങാൻ കഴിയുന്നില്ല എന്നതാണ് മാറ്റമെന്ന് അദ്ദേഹം പറഞ്ഞു.

Leave A Reply