നോയിഡയിൽ ലിഫ്റ്റിന്‍റെ കേബിൾ പൊട്ടിയുണ്ടായ അപകടത്തിൽ 73കാരി മരിച്ചു.വൈകിട്ട് നാലരയോടെ സെക്ടർ 142 പൊലീസ് സ്റ്റേഷൻ പരിധിയിലെ സെക്ടർ 137ലെ പരസ് തൈറ സൊസൈറ്റിയിലാണ് സംഭവം.കേബിൾ പൊട്ടിയതിനെ തുടർന്ന് ലിഫ്റ്റ് കെട്ടിട സമുച്ചയത്തിന്‍റെ മധ്യ നിലകൾക്കിടയിൽ കുടുങ്ങുകയായിരുന്നു.
അപകട സമയത്ത് പ്രായമായ സ്ത്രീ മാത്രമേ ലിഫ്റ്റിൽ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നുണ്ടായ അപകടം 73കാരിയെ ഭയപ്പെടുത്തിയെന്നാണ് വിവരം.അപകടം നടന്ന ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് റിപ്പോർട്ട്.