നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണക്ക് കൂടുതൽ സമയം വേണം, വിചാരണക്കോടതി റിപ്പോർട്ട് സുപ്രീംകോടതിയിൽ

ഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ പൂർത്തിയാക്കാൻ 2014 മാർച്ച് 31 വരെ സമയം നീട്ടി ചോദിച്ച് വിചാരണക്കോടതി. ഇത് സംബസിച്ച് സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകും. സാക്ഷി വിസ്താരത്തിന് മൂന്ന് മാസം കൂടി വേണമെന്നും വിചാരണക്കോടതി ആവശ്യപ്പെട്ടു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്നാണ് ദിലീപിന്റെ വാദം. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ദിലീപ് നിലപാടറിയിച്ചത്. അന്വേഷണം ആവശ്യപ്പെടുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന ജസ്റ്റിസ് കെ.ബാബുവിന്റെ ചോദ്യത്തിന് വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നും, തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നുമായിരുന്നു അന്ന് ദിലീപ് നൽകിയ മറുപടി.

Leave A Reply