ഇന്ത്യ വിൻഡീസ് ഒന്നാം ടി20: ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു

വ്യാഴാഴ്ച ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ റോവ്മാൻ പവൽ ആദ്യം ബാറ്റ് ചെയ്യാൻ  തീരുമാനിച്ചു. മുകേഷ് കുമാറും തിലക് വർമ്മയും ഇന്ത്യക്കായി ട്വന്റി20യിൽ അരങ്ങേറ്റം കുറിക്കും,. സഞ്ജു ടീമിൽ ഇടം നേടിയിട്ടുണ്ട്. അഞ്ച് മത്സരങ്ങൾ ഉള്ള പരമ്ബരയിലെ ആദ്യ മത്സരം ആണ് ഇന്ന് നടക്കുന്നത്. ഏകദിന പരമ്പരയും ടെസ്റ്റും ഇന്ത്യ വിജയിച്ചിരുന്നു.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ) – ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ (അരങ്ങേറ്റത്തിൽ), ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ (ടി20 ഐ അരങ്ങേറ്റ൦).

വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ) – റോവ്‌മാൻ പവൽ കൈൽ മേയേഴ്‌സ്, ബ്രാൻഡൻ കിംഗ്, ജോൺസൺ ചാൾസ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, റൊമാരിയോ ഷെപ്പേർഡ്, നിക്കോളാസ് പൂരൻ, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, ഒബേദ് മക്കോയ്, അൽസാരി ജോസഫ്.

Leave A Reply