വേനൽ കടുത്തു; ഇറാനിൽ ഇന്നും നാളെയും പൊതു അവധി

വേനൽ കറുത്ത പശ്ചാത്തലത്തിൽ ഇറാനിൽ ഇന്നും നാളെയും പൊതു അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു, പ്രായമായവരോടും ആരോഗ്യപ്രശ്‌നങ്ങളുള്ളവരോടും വീടിനുള്ളിൽ തന്നെ തുടരാൻ ഇറാൻ ആവശ്യപ്പെട്ടു . അതേസമയം ആശുപത്രികൾ അതീവ ജാഗ്രതയിലായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തെക്കൻ ഇറാനിലെ പല നഗരങ്ങളും ഇതിനകം തന്നെ ദിവസങ്ങളോളം അസാധാരണമായ ചൂടാണ്. തെക്കൻ നഗരമായ അഹ്വാസിൽ ഈ ആഴ്ച താപനില 123 ഡിഗ്രി ഫാരൻഹീറ്റ് (51 സെൽഷ്യസ്) കവിഞ്ഞതായി സംസ്ഥാന മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ ടെഹ്‌റാനിൽ താപനില 39 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

Leave A Reply