ചൈനയിൽ കനത്ത മഴ തുടരുന്നു: 20 മരണം

ചൈനയിൽ കനത്ത മഴയെ തുടർന്ന് 20 പേർ മരിച്ചു. 19 പേരെ കാണാതായി. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് അധികൃതർ പറയുന്നത്. മഴയിൽ ഒറ്റപ്പെട്ടുപോയ ട്രെയിൻ യാത്രക്കാർക്ക് സാധനങ്ങളെത്തിക്കാൻ സൈനിക ഹെലികോപ്ടറുകളും വില്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ചൈനയുടെ വചടക്ക് ഭാഗത്ത് ഡോക്സൂരി ചുഴലിക്കാറ്റടിച്ചിരുന്നു.

ഭീതമായ ചുഴലിക്കാറ്റ് ഫിലിപ്പീൻസിൽ നിന്നാണ് തെക്കൻ ഫ്യുജിയാൻ പ്രവിശ്യയിലേക്ക് കടന്നത്. ജൂലൈയിൽ ആകെ ലഭിക്കേണ്ട മഴ 40 മണിക്കൂർ കൊണ്ട് തലസ്ഥാനത്ത് പെയ്തതായാണ് കണക്ക്. വിവിധയിടങ്ങിളിൽ ഒറ്റപ്പെട്ടവർക്കായി ഭക്ഷണമെത്തിക്കാനുള്ള എയർഡ്രോപ് റെസ്‌ക്യൂ മിഷനു വേണ്ടി 26 സൈനികർ അടങ്ങിയ സൈനിക യൂണിറ്റിനെയും നാലു ഹെലികോപ്ടറുകളെയും അധികൃതർ സജ്ജമാക്കി.

Leave A Reply