കൊണ്ടോട്ടി : അനധികൃത ചെങ്കൽ ഖനനത്തിനെതിരേ നാട്ടുകാർ രംഗത്ത്. ചീക്കോട് പഞ്ചായത്തിലെ 14-ാം വാർഡിലെ തീണ്ടാപ്പാറ മൈലടിയിൽ മലമുകളിലെ ചെങ്കൽ ഖനനത്തിനെതിരേയാണ് പരാതി. മലയുടെ താഴ്ഭാഗത്ത് 110 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമാണിതെന്നും മലയുടെ മുകളിൽ കല്ലുവെട്ടിയെടുത്തുള്ള കുഴികൾ ഉരുൾപൊട്ടലിന് കാരണമാകുമെന്നും നാട്ടുകാർ പറയുന്നു.വലിയ കല്ലുകൾ താഴേക്ക് പതിക്കുമെന്ന ഭീതിയുമുണ്ട്. ജില്ലാ കളക്ടർക്കും ജിയോളജി വിഭാഗത്തിലും വാഴക്കാട് പോലീസിലും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.