വനിതകളുടെ ക്ഷേമത്തിലൂടെമാത്രമേ ലോകക്ഷേമം സാധ്യമാകൂയെന്ന് പ്രധാനമന്ത്രി

വനിതകളുടെ ക്ഷേമത്തിലൂടെമാത്രമേ ലോകക്ഷേമം സാധ്യമാകൂയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗാന്ധിനഗറിൽ ആരംഭിച്ച വനിതാശാക്തീകരണം ജി-20 മന്ത്രിതലസമ്മേളനത്തിൽ ഓൺലൈനായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നത് വളർച്ചയെ വേഗത്തിലാക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു. വികസനപ്രക്രിയയിൽ സ്ത്രീകൾക്ക് നേതൃത്വമുണ്ടാകണം. സ്ത്രീസംരംഭകർ ഒറ്റപ്പെട്ട സംഭവമാകാതെ മുഖ്യധാരയാകണം. അതിന് അവർക്ക് വിപണി, ആഗോളവിപണനശൃംഖല, വായ്പകൾ എന്നിവയിലേക്കുള്ള തടസ്സങ്ങൾ നീക്കണം. ഗാന്ധിജിയുടെ ചർക്ക, ഗംഗാബെൻ എന്ന സ്ത്രീയുടെ കണ്ടുപിടിത്തമായിരുന്നു എന്ന് മറക്കരുത്.

രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ ഉദാഹരണങ്ങളും പ്രധാനമന്ത്രി അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ 46 ശതമാനം വനിതകളാണ്. നഴ്സുമാരിൽ 80 ശതമാനം സ്ത്രീകളാണ്. കോവിഡിനെതിരായ പോരാട്ടത്തിൽ അവർ മുൻനിരപ്പോരാളികളായെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply