നിർമിതബുദ്ധിയുടെ സഹായത്തോടെ സ്തനാർബുദം കണ്ടെത്താനുള്ള പരിശോധനയുമായി ഗവേഷകർ

നിർമിതബുദ്ധിയുടെ സഹായത്തോടെ സ്തനാർബുദം കണ്ടെത്താനുള്ള പരിശോധനയുമായി ഗവേഷകർ.സാധാരണ പരിശോധനയെക്കാൾ കൂടുതൽ കൃത്യതയോടെ രോഗനിർണയം നടത്താൻ നിർമിതബുദ്ധിക്ക് കഴിഞ്ഞു.സ്വീഡനിലെ ലണ്ട് സർവകലാശാല നടത്തിയ പഠനറിപ്പോർട്ട് ലാൻസെറ്റ് ഓങ്കോളജി ജേണലിലാണ് പ്രസിദ്ധീകരിച്ചത്. റേഡിയോളജിസ്റ്റുകളുടെ ജോലിഭാരം പകുതിയായി കുറയ്ക്കുന്നതാണ് പുതിയ കണ്ടെത്തൽ.

80,000 സ്ത്രീകളെയാണ് ഇതിനായി പഠിച്ചത്. പകുതിപേരിൽ സാധാരണരീതിയിലുള്ള പരിശോധന നടത്തി. ബാക്കിയുള്ളവരിൽ നിർമിതബുദ്ധി ഉപയോഗിച്ചുള്ള അർബുദപരിശോധനയും നടത്തി. സാധാരണപരിശോധനയെക്കാൾ 20 ശതമാനം കൂടുതൽ കൃത്യമായ രോഗനിർണയം നടത്താൻ നിർമിതബുദ്ധിക്ക് സാധിച്ചു.

ഒരു റേഡിയോളജിസ്റ്റ് മണിക്കൂറിൽ ശരാശരി 50 മാമോഗ്രാം റിപ്പോർട്ടുകൾ(പരിശോധന ഫലം)വരെയാണ് വിലയിരുത്തുക. 40,000 മാമോഗ്രാമുകൾ നിർമിതബുദ്ധി പരിശോധിച്ചതുവഴി റേഡിയോളജിസ്റ്റുകളുടെ അഞ്ചുമാസത്തെ പ്രവർത്തനസമയമാണ് ലാഭിക്കാനായത്.

Leave A Reply