പുത്തൂർ പള്ളിക്കലിൽ കുടുംബശ്രീയുടെ പൂപ്പാടമൊരുങ്ങുന്നു

പള്ളിക്കൽ : ഓണത്തെ വരവേൽക്കാൻ ഇക്കുറി പുത്തൂർ പള്ളിക്കലിലെ കുടുംബശ്രീ പ്രവർത്തകരുടെ ചെണ്ടുമല്ലിപൂക്കളുമുണ്ടാകും. അൻപത് സെന്റ് ഭൂമിയിൽ 1000 തൈകളാണ് ശാസ്ത്രീയമായി പരിപാലിക്കുന്നത്. രണ്ടാഴ്ച കഴിയുന്നതോടെ പൂക്കൾ വിരിഞ്ഞുതുടങ്ങും. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ അംഗങ്ങളായ പി. ലിജി, പി. രജിത, എം.ഇ. ശോഭിത, എൻ. സുലോചന, എം. രാധിക, കെ.എം. വിജിഷ എന്നിവർ കൃഷിപ്പണികൾക്ക് നേതൃത്വം നൽകിവരുന്നു.

വാർഡംഗം എൻ.പി. നിധീഷ് കുമാർ, കൃഷി ഓഫീസർ പി. മൃദുൽ വിനോദ്, അസി. ഓഫീസർ സന്തോഷ് എന്നിവർ എല്ലാവിധ സഹായങ്ങളുമായി കൂടെയുണ്ട്.

Leave A Reply