ഓൺലൈൻ ഗെയിമിന് 28 ശതമാനം ജി.എസ്.ടി ചുമത്താനുള്ള തീരുമാനം ഒക്ടോബർമുതൽ പ്രാബല്യത്തിൽ

ഓൺലൈൻ ഗെയിമിന് 28 ശതമാനം ജി.എസ്.ടി ചുമത്താനുള്ള തീരുമാനം ഒക്ടോബർമുതൽ പ്രാബല്യത്തിൽ.ഇതുസംബന്ധിച്ച ചർച്ചകൾക്ക് ഓൺലൈനായി ചേർന്ന ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ, നടപ്പാക്കി ആറുമാസത്തിനുശേഷം പരിഷ്കരണം വിലയിരുത്താനും തീരുമാനിച്ചു.ജി.എസ്.ടി. നിയമഭേദഗതി നടപ്പു പാർലമെന്റ് സമ്മേളനകാലത്തുതന്നെ കൊണ്ടുവരുമെന്ന് കൗൺസിൽ യോഗത്തിനുശേഷം കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. യോഗത്തിൽ 28 ശതമാനം ജി.എസ്.ടി. ചുമത്താനുള്ള തീരുമാനത്തെ ഡൽഹി, ഗോവ, സിക്കിം സംസ്ഥാനങ്ങൾ എതിർത്തു.

ബംഗാൾ, ബിഹാർ, ഛത്തീസ്ഗഢ്, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ നികുതിപരിഷ്കരണം എത്രയുംവേഗം നടപ്പാക്കണമെന്ന നിലപാടെടുത്തു. ഓൺലൈൻ ഗെയിമുകൾ സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ളതാണെന്ന് തമിഴ്‌നാട് ചൂണ്ടിക്കാട്ടി. നികുതിപരിധിയിൽ വരുന്നുവെന്നത് നിരോധനമുള്ള സംസ്ഥാനത്ത് ഓൺലൈൻ ഗെയിമുകൾക്ക് നിയമസാധുത നൽകുന്നില്ലെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.

Leave A Reply