തക്കാളിവില നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചതായി കേന്ദ്രമന്ത്രി അശ്വിനികുമാർ.ദേശീയസഹകരണസംഘം കൺസ്യൂമേഴ്‌സ് ഫെഡറേഷൻ, നാഷണൽ അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ എന്നീ സ്ഥാപനങ്ങൾവഴി ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിപണികളിൽനിന്ന് തക്കാളി ശേഖരിച്ച് വിപണനം നടത്തുന്നുണ്ട്.ഡൽഹി, ബിഹാർ, രാജസ്ഥാൻ തുടങ്ങിയ പ്രധാന ഉപഭോക്തൃകേന്ദ്രങ്ങളിൽ സബ്‌സിഡിവിലയിൽ തക്കാളി ലഭ്യമാണ്. തക്കാളി ആദ്യം കിലോയ്ക്ക് 90 രൂപ നിരക്കിലായിരുന്നു. സവാളയും സർക്കാർ സംഭരിക്കുന്നുണ്ട്.
അതേസമയം തക്കാളി വിലയിൽ വീണ്ടും കുതിപ്പ്. കിലോയ്ക്ക് 259 രൂപ നിരക്കിലാണ് മദർ ഡെയ്‍ലി സ്റ്റാളുകളിൽ തക്കാളി വിൽക്കുന്നത്. വരും ദിവസങ്ങളിൽ പച്ചക്കറി വിലയിലും വർധനവുണ്ടാകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.
ഉത്തരേന്ത്യയിൽ മഴ കനത്തതോടെ വിതരണത്തിലുണ്ടായ തടസമായിരുന്നു തക്കാളി വില കൂടാനുള്ള കാരണം. കേന്ദ്ര സർക്കാരിന്‍റെ ഇടപെടലിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് തക്കാളി വിലയിൽ നേരിയ കുറവുണ്ടായിരുന്നെങ്കിലും വീണ്ടും കൂടുകയായിരുന്നു.