രാജ്യത്ത് വ്യാജസർവകലാശാലകൾക്കെതിരേ ജാഗ്രതാനിർദേശവുമായി യു.ജി.സി

രാജ്യത്ത് ബിരുദ-ബിരുദാന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ വ്യാജസർവകലാശാലകൾക്കെതിരേ ജാഗ്രതാനിർദേശവുമായി യു.ജി.സി. അംഗീകാരമുള്ള സർവകലാശാലകളുടെ വിവരങ്ങൾ www.ugc.ac.in ൽ ലഭ്യമാണെന്ന് യു.ജി.സി. അറിയിച്ചു. വ്യാജസർവകലാശാലകൾ ശ്രദ്ധയിൽപ്പെട്ടാൽ ugcampc@gmail.com വഴി അറിയിക്കാം.

അതേസമയം പട്ടികജാതിവിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾക്കുള്ള ദേശീയ എസ്.സി. ഫെലോഷിപ്പുകളുടെ എണ്ണവും തുകയും കുറഞ്ഞെന്ന് കേന്ദ്രത്തിന്റെ കണക്കുകൾ. വി. ശിവദാസന്റെ രാജ്യസഭയിലെ ചോദ്യത്തിന് സാമൂഹികനീതി മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

2018-2019-ൽ 6824 എസ്.സി. ഗവേഷകവിദ്യാർഥികൾക്ക് ഫെലോഷിപ്പ് ലഭിച്ച സ്ഥാനത്ത് 2022-2023 അക്കാദമികവർഷം 3613 ഫെലോഷിപ്പാണ് നൽകിയത്. 2019-2020-ൽ 4991, 2020-2021-ൽ 3982, 2021-2022-ൽ 3716 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ചുവർഷം ഫെലോഷിപ്പ് അനുവദിച്ചത്.

Leave A Reply