കർണാടകത്തിൽ അനാഥർക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം

കർണാടകത്തിൽ അനാഥർക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം വരുന്നു. ഇവർക്ക് ഒരുശതമാനം സംവരണം ഏർപ്പെടുത്താൻ പിന്നാക്കവിഭാഗ കമ്മിഷൻ സർക്കാരിന് നൽകിയ ശുപാർശ തത്ത്വത്തിൽ അംഗീകരിച്ചു. മന്ത്രിസഭായോഗത്തിൽ അന്തിമതീരുമാനമെടുക്കും.

സംസ്ഥാനത്ത് 150 കേന്ദ്രങ്ങളിലായി 5280 അനാഥക്കുട്ടികൾ കഴിയുന്നുണ്ടെന്നാണ് കമ്മിഷന്റെ കണക്ക്. ഇതിൽ 635 കുട്ടികൾ മാതാപിതാക്കൾ നഷ്ടമായവരാണ്. 120 പേർക്ക് അവരുടെ മതമോ ജാതിയോ അറിയില്ല. ഇത്തരം കുട്ടികളെ ഏറ്റവും പിന്നാക്കവിഭാഗമായി പരിഗണിക്കണമെന്ന് കമ്മിഷൻ ചെയർമാൻ കെ. ജയപ്രകാശ് ഹെഗ്‌ഡെ ശുപാർശ ചെയ്തു. ഇപ്പോൾ ഇവർ ജനറൽ വിഭാഗത്തിലാണ്‌ വരുക. സംവരണത്തിന് അപേക്ഷിക്കാൻ അനാഥരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും ആവശ്യപ്പെട്ടു.

Leave A Reply