ബെംഗളൂരുവിൽ 8000 കോടി രൂപ മുതൽമുടക്കിൽ പുനരുപയോഗിക്കാവുന്ന ലിഥിയം അയോൺ ബാറ്ററി നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ അമേരിക്കൻ കമ്പനിയായ ഇന്റർനാഷണൽ ബാറ്ററി കമ്പനി (ഐ.ബി.സി.)യുമായി കർണാടക സർക്കാർ കരാർ ഒപ്പിട്ടു.
ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളിയിൽ നൂറ്‌് ഏക്കർ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. കർണാടകത്തിലെ രണ്ടാമത്തെ ലിഥിയം അയോൺ ബാറ്ററി നിർമാണ യൂണിറ്റാണിത്. ഐ.ബി.സി. ഇന്ത്യ പ്രസിഡന്റ് വെങ്കടേഷ് വെല്ലൂരിയും സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സെൽവകുമാറുമാണ് കരാറിൽ ഒപ്പിട്ടത്. ഐ.ബി.സി.യുടെ പൈലറ്റ് പ്ലാന്റ് കൊറിയയിൽ പൂർത്തിയായി വരുകയാണെന്ന് കമ്പനി സി.ഇ.ഒ. ഡോ. പ്രിയദർശിനി പാണ്ഡെ പറഞ്ഞു.