ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം കഴുത്ത് ഞെരിച്ച്; ലൈെംഗിക പീഡനത്തിനും ഇരയായതായി പേസ്റ്റുമോർട്ടം റിപ്പോർട്ട്
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായും റിപ്പോർട്ടിലുണ്ട്.
അതിനിടെ പ്രതി അസഫാക് ആലവുമായി പോലീസ് ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നടത്തി. കൊലപാതകത്തില്‍ പ്രതി അസഫാക് ആലം മാത്രമാണുള്ളതെന്ന് റൂറൽ എസ്പി വിവേക് കുമാർ വ്യക്തമാക്കി. ആലുവ മാര്‍ക്കറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെടുത്തു.
പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. ഇതിനായി അന്വേഷണ സംഘം ബിഹാറിലേക്കും ഡല്‍ഹിയിലേക്കും പോകുമെന്നും എസ്പി വിവേക് കുമാർ വ്യക്തമാക്കി. പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ നാട്ടുകാരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉണ്ടായി.