ദുബായിൽ പാർപ്പിടമേഖലകളിലുണ്ടാകുന്ന തീപ്പിടിത്തം പ്രതിരോധിക്കാൻ പുതിയ കരാർ

ദുബായിൽ പാർപ്പിടമേഖലകളിലുണ്ടാകുന്ന തീപ്പിടിത്തം പ്രതിരോധിക്കാൻ പുതിയ കരാർ.ദുബായ് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‌മെന്റുമായി (എം.ബി.ആർ.എച്ച്.ഇ.) ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

തീപ്പിടിത്തമുണ്ടായാൽ ആശയവിനിമയം സുഗമമാക്കുക, ഉദ്യോഗസ്ഥരെ വേഗത്തിൽ വിവരമറിയിച്ച് പ്രതിരോധം വേഗത്തിലാക്കുക, തീപ്പിടിത്ത ബാധിത കുടുംബങ്ങൾക്ക് ആവശ്യമെങ്കിൽ താത്‌കാലിക താമസസൗകര്യങ്ങൾ നൽകുക എന്നിവയെല്ലാം കരാർ പ്രകാരം നടപ്പാക്കും.ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി നഷ്ടപരിഹാര പ്രക്രിയ വേഗത്തിലാക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു.

Leave A Reply