ബഹ്റൈനിൽ 350 ഇനം പുതിയ മരുന്നുകൾക്ക് അനുമതി നൽകി.മരുന്നുകളുടെ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും അതനുസരിച്ച് അവ രാജ്യത്ത് വിൽപന നടത്തുന്നതിനുള്ള അനുമതി നൽകുകയും ചെയ്തു.2023 പകുതി വരെയുള്ള കണക്കാണിത്. ഇതോടെ ബഹ്റൈനിൽ വിൽപനക്കും ഉപയോഗത്തിനും അനുമതിയുള്ള മരുന്നുകളുടെ എണ്ണം 3834 ആയി. എയ്ഡ്സ്, അർബുദം, വൃക്ക, ഹൃദയരോഗം, ഹോർമോൺ ചികിത്സ തുടങ്ങിയവക്കടക്കമുള്ള പുതിയ മരുന്നുകൾക്കാണ് അനുമതി.
പോയ വർഷം നിലവിലുള്ള മരുന്നുകളുടെ റീ രജിസ്ട്രേഷൻ അടക്കം 5878 മരുന്നുകൾക്ക് അനുമതി തേടി അപേക്ഷ ലഭിച്ചിരുന്നു. 38 ഫാർമസികൾക്ക് അനുമതി നൽകിയതായും അവർ അറിയിച്ചു. ഇതോടെ രാജ്യത്ത് മൊത്തം 411 ഫാർമസികളാണ് പ്രവർത്തിക്കുന്നത്. 2021നേക്കാൾ നാലു ശതമാനം വർധനയാണ് ഫാർമസികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി 11,404 അപേക്ഷകളും ലഭിച്ചു.