മണ്ണിൽ പൊന്നുവിളയിക്കാൻ നാട്ടുനന്മ കൃഷിക്കൂട്ടം

തൃക്കലങ്ങോട് : കൃഷിഭവൻ മുഖേന നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി പ്രകാരം രൂപവത്കരിച്ച നാട്ടുനന്മ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്തിലെ 35 ഏക്കറിൽ പച്ചക്കറി കൃഷിയിറക്കുന്നു.

പതിനെട്ടാം വാർഡിലെ കൂമൻകുളത്താണ് വെള്ളരി, മത്തൻ, കുമ്പളം, ചെരങ്ങ, വെണ്ട തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുന്നത്. സംയോജിത വളപ്രയോഗമുറകളും ജൈവകീട നിയന്ത്രണവും അവലംബിച്ചാണ് കൃഷിയിറക്കുന്നത്.മുതിർന്ന കർഷകൻ പുതുക്കൊള്ളി അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിൽ അബ്ദുൽ അസീസ് കോട്ടക്കുന്ന്, മുഹമ്മദ് ഷെരീഫ്, ഷാജിമോൻ, ഹുസൈൻ, ആമിന തുടങ്ങിയവരാണ് കൃഷിക്കൂട്ടം പ്രവർത്തകർ. പച്ചക്കറി കൃഷി നടീൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപ്പഞ്ചായത്ത് അംഗം ജോമോൻ ജോർജ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ. സുബൈർ ബാബു പദ്ധതി വിശദീകരിച്ചു. പി. ഗീത, അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. ഷബീറലി എന്നിവർ പങ്കെടുത്തു.

 

Leave A Reply