പ്ലസ്‌വൺ വിദ്യാർഥിക്ക് മർദനം; നാലുപേർക്കെതിരേ കേസ്

ബേക്കൂർ : ഷൂ ധരിച്ചെത്തിയ പ്ലസ്‌വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി. പരിക്കേറ്റ ബേക്കൂർ ജി.എച്ച്.എസ്.എസിലെ പ്ലസ്‌വൺ വിദ്യാർഥി പെർമുദയിലെ മുഹമ്മദ് ഷെമീലിനെ (16) മംഗളൂരുവിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല്‌ വിദ്യാർഥികളുടെ പേരിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. കുട്ടികളുടെ ബഹളംകേട്ടെത്തിയ നാട്ടുകാരും അധ്യാപകരുമാണ് വിദ്യാർഥിയെ ആദ്യം മംഗൽപ്പാടിയിലെ ആസ്പത്രിയിലും പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലുമെത്തിച്ചത്. രക്ഷിതാക്കളുടെ പരാതി ലഭിച്ചിട്ടില്ലെന്നും വ്യാഴാഴ്ച പി.ടി.എ. യോഗം വിളിച്ചിട്ടുണ്ടെന്നും കുറ്റക്കാരായ വിദ്യാർഥികളുടെ പേരിൽ നടപടിയുണ്ടാകുമെന്നും ബേക്കൂർ ജി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ പറഞ്ഞു.

Leave A Reply