മികച്ച വിജയം നേടി വിനീത് ശ്രീനിവാസൻ ചിത്രം കുറുക്കൻ മുന്നേറുന്നു

വിനീത് ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ചിത്രം കുറുക്കൻ  കഴിഞ്ഞ ദിവസം തീയറ്ററുകളിൽ എത്തി.  മികച്ച വിജയം നേടി ചിത്രം മുന്നേറുകയാണ്.

ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ക്രൈം-കോമഡി ചിത്രമാണ്, അതിൽ വിനീത് ഒരു പോലീസുകാരനാണ്. അച്ഛൻ ശ്രീനിവാസനും ഷൈൻ ടോം ചാക്കോയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. ശ്രുതി ജയൻ, സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസ്സൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, ബാലാജി ശർമ, അസീസ് നെടുമങ്ങാട് എന്നിവരും വരാനിരിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നു. മനോജ് രാംസിങ്ങാണ് തിരക്കഥ.

ജിബു ജേക്കബ് ഛായാഗ്രഹണവും ഉണ്ണി ഇളയരാജ സംഗീതവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. വർണചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് നിർമ്മാണം.

Leave A Reply