ഉത്തർപ്രദേശിൽ 330 ആമ കുഞ്ഞുങ്ങളെ വിൽക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ഉത്തർപ്രദേശിൽ 330 ആമ കുഞ്ഞുങ്ങളെ വിൽക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റ്‌ലിജൻസ്. ഡിആർഐ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അന്വേഷണം നടത്തിയത്.1972-ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ 1-ൽ സംരക്ഷിക്കപ്പെടുന്ന ഇന്ത്യൻ റൂഫ്ഡ് വർഗത്തിൽപ്പെട്ട ആമ കുഞ്ഞുങ്ങളെയും ഇന്ത്യൻ ടെന്റ് ഇനത്തിൽപ്പെട്ട ആമ കുഞ്ഞുങ്ങളെയുമാണ് പ്രതി വിൽക്കാൻ ശ്രമിച്ചത്.

വംശനാശ പട്ടികയിൽ ഉൾപ്പെട്ട 330 ആമ കുഞ്ഞുങ്ങളാണ് പ്രതിയുടെ കൈവശമുണ്ടായിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്തതായും തുടർ നടപടികൾ വനം വകുപ്പ് ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Leave A Reply