സൂററ്റിൽ സുഹൃത്തിന്റെ മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ വിധിച്ച് കോടതി.ഈ വർഷം ഫെബ്രുവരി 27 നാണ് രണ്ട് വയസുകാരിയെ 23 കാരനായ യൂസഫ് ഹജത്ത് പീഡിപ്പിച്ചു കൊലപ്പെടുത്തിയത് . കേസിൽ സൂറത്ത് ജില്ലാ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത് .പ്രോസിക്യൂഷൻ അഭിഭാഷകൻ നയൻ സുഖദ്‌വാല അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ കണക്കാക്കാൻ പ്രത്യേക കോടതി ജഡ്ജി ശകുന്തലാബെൻ സോളങ്കിയോട് അഭ്യർത്ഥിച്ചിരുന്നു. അമ്മയും അനുജത്തിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് കുറ്റവാളിയെന്നും അതിനാൽ ഇളവ് ശിക്ഷ നൽകണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്.
എന്നാൽ ‘ പ്രതി ഇരയുടെ കുടുംബത്തിന്റെ വിശ്വാസം തകർക്കുക മാത്രമല്ല, സ്വയം പ്രതിരോധിക്കാൻ കഴിയാതെ നിസ്സഹായായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെമേൽ ഹീനമായ കുറ്റകൃത്യം ചെയ്തു. പോലീസ് കണ്ടെടുത്ത പ്രതിയുടെ ഫോണിൽ നിരവധി അശ്ലീല സാമഗ്രികൾ ഉണ്ടായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാളെ എങ്ങനെ കൊല്ലാം എന്നതിന്റെ വീഡിയോയും ഇയാൾ ഡൗൺലോഡ് ചെയ്തിരുന്നു.‘ കോടതി വ്യക്തമാക്കി.