ചൊക്ലി : തലശ്ശേരി എൻജിനിയറിങ് കോളേജിൽ നടന്ന ദശദിന സംയുക്ത പരിശീലന ക്യാമ്പിൽ പങ്കെടുത്ത രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി. കാഡറ്റുകളെ അനുമോദിച്ചു. ചൊക്ലി പോലീസ് ഇൻസ്പെക്ടർ സി. ഷാജു ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഡെപ്യൂട്ടി എച്ച്.എം. എൻ. സ്മിത അധ്യക്ഷയായി. ഹവിൽദാർ കെ. ജയരാമൻ, എൻ.സി.സി. ഓഫീസർ ടി.പി. രാവിദ്, സീനിയർ സർജന്റ് എസ്. ശ്രീഭദ്ര എന്നിവർ സംസാരിച്ചു.