മാലിന്യം പൊതുസ്ഥലത്ത് തള്ളി; 5,000 രൂപ പിഴ

പത്തനംതിട്ട: എഴുമറ്റൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വെണ്ണിക്കുളം തടിയൂര്‍ മെയിന്‍ റോഡിന് അരികില്‍ തുണ്ടിയില്‍പടിയില്‍ മാലിന്യം തള്ളിയതിന് ഒരാളില്‍നിന്ന് 5,000 രൂപ പിഴ ഈടാക്കി. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന് എതിരേ പഞ്ചായത്ത് കര്‍ശന ശിക്ഷാ നടപടി സ്വീകരിച്ചുവരുന്നു.

ഏഴാം വാര്‍ഡില്‍ പൊതുനിരത്തിന് സമീപം അമ്പനിക്കാട്ട് മാലിന്യം തള്ളിയതിന് ഒരാളില്‍നിന്ന് 20,000 രൂപ പിഴ ഈടാക്കി. പഞ്ചായത്തിലെ വാണിജ്യ സ്ഥാപനങ്ങള്‍ നിന്നും മുന്‍പ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കുകയും 24 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

പഞ്ചായത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബൈല, ഖരമാലിന്യ സംസ്‌കരണ ബൈല പ്രകാരമാണ് പിഴ ഈടാക്കുന്നത്. മാലിന്യം അലക്ഷ്യമായി പൊതുസ്ഥലത്ത് വലിച്ചെറിയുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0469 2650528, 9496042635

Leave A Reply