എറണാകുളം മെഡിക്കൽ കോളേജിൽ നേത്രരോഗചികിത്സക്കുള്ള നോൺ കോൺടാക്ട് ടോണോ മീറ്റർ

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ നേത്രരോഗ ചികിത്സാ വിഭാഗത്തിലേക്ക് നൂതന സാങ്കേതിക വിദ്യയിലുള്ള നോൺ കോൺടാക്ട് ടോണോ മീറ്റർ മെഷീൻ സ്ഥാപിച്ചു. കണ്ണിന്റെ സമ്മർദ്ദം നിർണയിക്കുന്നതിനാണ് ഈ മെഷീൻ ഉപയോഗിക്കുന്നത്.

കൂടുതൽ പേരെ കുറഞ്ഞ സമയത്തിനുള്ളിൽ പരിശോധിക്കാൻ മെഷീൻ സഹായകമാകും. കുട്ടികളെയും പ്രായമായവരെയും ഇരിക്കാൻ ബുദ്ധിമുട്ട് ഉള്ളവരെയും വേഗത്തിൽ പരിശോധനക്കുവിധേയമാക്കാൻ ഇതുവഴി കഴിയും. ഗ്ലോക്കോമ സ്ക്രീനിംഗ് ചെയ്യുന്നതിനും നേത്രപടലത്തിന്റെ കട്ടി അളക്കുന്നതിനും ഈ മെഷീൻ കൊണ്ട് സാധ്യമാണ്.

രോഗിയെ തൊടാതെ പരിശോധിക്കുവാൻ കഴിയും എന്നത് ഈ മെഷീന്റെ മറ്റൊരു പ്രത്യേകതയാണ്.എൽ. ജി ഇലക്ട്രോണിക്സ് ലിമിററ്റഡിന്റെ സി. എസ്. ആർ. ഫണ്ടിൽ നിന്നും 666400/- ലക്ഷം രൂപ ചെലവിട്ടാണ് മെഷീൻ വാങ്ങിയത്. നിരവധി പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ നേത്ര ചികിത്സക്ക് എത്തുന്ന രോഗികൾക്ക് മികച്ച ചികിത്സ നൽകാൻ ഈ മെഷീൻ സഹായകരമാകും.

Leave A Reply