പിലാത്തറ : പിലാത്തറ ടൗണിൽനിന്ന് വിളിപ്പാടകലത്തുള്ള കൈരളി നഗർ നിവാസികൾക്ക് വാഹനയാത്രയും കാൽനടയാത്രയും ദുരിതമായി. റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് ചെളിവെള്ളക്കെട്ടും ജില്ലിക്കഷണങ്ങളും നിറഞ്ഞതാണ് പ്രശ്നം.
കൈരളി നഗർ സ്ട്രീറ്റ് നമ്പർ-രണ്ടിലെ റോഡാണ് പൊട്ടിപ്പൊളിഞ്ഞ നിലയിലുള്ളത്. മാസങ്ങൾക്ക് മുൻപ് കുടിവെള്ള പൈപ്പ് ലൈനിനായി കുഴിയെടുക്കുമ്പോൾ പൊളിച്ചതാണ് ഈ റോഡ്. പിന്നെ ശരിയാക്കാൻ ഒരു നടപടിയുമില്ല. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ വീതികുറഞ്ഞ ഈ റോഡ് മാത്രമാണ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഏക വഴി. നടന്നു പോകുമ്പോൾ വാഹനം വന്നാൽ ചെളിയഭിഷേകം തന്നെ.