രാജസ്ഥാനിലെ കൽക്കരി ചൂളയിൽ 12 വയസ്സുകാരിയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. ഭില്‍വാരയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച രാവിലെ പെൺകുട്ടി അമ്മയോടൊപ്പം ആടിനെ മേയിക്കാൻ പോയിരുന്നു. ഉച്ചയോടെ അമ്മ തിരികെ വീട്ടിൽ എത്തിയെങ്കിലും കുട്ടി എത്തിയിരുന്നില്ല. ഇതോടു കൂടി ആശങ്കയിലായ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഇതിനിടെ ആയിരുന്നു പ്രദേശത്തെ ഇഷ്ടിക ചൂളയിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തിരച്ചിലിനിടെ ഇഷ്ടികചൂളയ്‌ക്കരികില്‍ ഒരു വള കണ്ടതോടെ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തശേഷം ജീവനോടെ കത്തിച്ചെന്നാണ് പോലീസിന്റെ സംശയം.