കോളേജ് പ്രിന്‍സിപ്പല്‍ നിയമനം; 43 അംഗ പട്ടികയിൽ നിന്നും ഉടൻ നിയമനം നടത്താൻ ട്രൈബ്യൂണൽ ഉത്തരവിട്ടു

തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിനെ ആരോപണ മുനയിൽ നിർത്തിയ കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ ഉത്തരവുമായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. മന്ത്രി ബിന്ദു കരട് പട്ടികയായി പരിഗണിക്കാൻ നിർദ്ദേശം നൽകിയ 43 അംഗ അന്തിമ പട്ടികയിൽ നിന്ന് ഉടൻ നിയമനം നടത്തണമെന്നാണ് നിർദ്ദേശം.

രണ്ടാഴ്ചക്കുള്ളിൽ നിയമനം നടത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയ ട്രൈബ്യൂണൽ ഇതുവരെ യോഗ്യത തേടിയവരെ ഉൾപ്പെടുത്തി പുതിയ നിയമനം നടത്താനും നിർദ്ദേശം നൽകി.

Leave A Reply