ദുബായിൽ ഇ-സ്‌കൂട്ടറുകൾ നിർത്തിയിടുകയോ അശ്രദ്ധമായി ഉപയോഗിക്കുകയോചെയ്താൽ നടപടി

ദുബായിൽ ഇ-സ്‌കൂട്ടറുകൾ നിർത്തിയിടുകയോ അശ്രദ്ധമായി ഉപയോഗിക്കുകയോചെയ്താൽ നടപടി.താമസക്കാരുടെ പരാതിയെത്തുടർന്നാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ മുന്നറിയിപ്പ്.ദുബായിലെ ചില താമസയിടങ്ങൾക്ക് സമീപവും നിശ്ചയദാർഢ്യമുള്ളവർക്ക് സഞ്ചരിക്കാനുള്ള പ്രത്യേക പാതകൾ, നടപ്പാതകൾ, മറ്റ് വാഹനങ്ങളുടെ പാർക്കിങ് സ്ഥലങ്ങൾ എന്നിവിടങ്ങളിലും ഇ-സ്കൂട്ടറുകൾ അശ്രദ്ധമായി നിർത്തിയിടുന്നതായി താമസക്കാർ പരാതിപ്പെട്ടിരുന്നു. മറ്റുള്ളവരുടെ സഞ്ചാരത്തിന് തടസ്സമുണ്ടാകുന്നവിധത്തിൽ ഇ-സ്കൂട്ടർ ഉപയോഗിച്ചാൽ പിഴചുമത്തുമെന്ന് അധികൃതർ നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇ-സ്കൂട്ടറുകൾക്കായി നഗരത്തിലുടനീളം പ്രത്യേക പാതകളും പാർക്ക് ചെയ്തിടാൻ നിയുക്തസോണുകളുമുണ്ട്. കഴിഞ്ഞവർഷം എക്സിക്യുട്ടീവ് കൗൺസിൽ ഇതിനായി പ്രമേയം പാസാക്കിയിരുന്നു. ഇതിൽ ദുബായിൽ സൈക്കിളുകളുടെയും ഇ-സ്കൂട്ടറുകളുടെയും ഉപയോഗം സംബന്ധിച്ച നിയന്ത്രണങ്ങൾ, വേഗപരിധി, ഉപയോക്താക്കളുടെ കുറഞ്ഞ പ്രായം, സുരക്ഷാ ആവശ്യകതകൾ, മുൻകരുതൽനടപടികൾ എന്നിവയും പ്രതിപാദിക്കുന്നുണ്ട്.

Leave A Reply