കൊയിലാണ്ടി : ഇരുവൃക്കകളും തകരാറിലായതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന കീഴരിയൂർ മഠത്തിൽ താഴ മീത്തൽ രാമകൃഷ്ണന്റെ ചികിത്സയ്ക്കുവേണ്ടി കൊയിലാണ്ടി ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസ് നടത്തി.
കൊയിലാണ്ടി സബ് ഇൻസ്പെക്ടർ ശൈലേശ് ഫ്ലാഗ് ഓഫ് ചെയ്തു. നിഷാദ് അധ്യക്ഷത വഹിച്ചു. എ. സോമശേഖരൻ, എ.കെ. ശിവദാസ്, ഗോപി ഷെൽട്ടർ, സിലിത്ത് എന്നിവർ സംസാരിച്ചു.