സംസ്കൃത സർവ്വകലാശാലയിൽ പി.എസ്.സി. ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു

കേരള പി.എസ്.സി. പരീക്ഷകൾ എഴുതുന്നതിനുവേണ്ടി കേരള പി.എസ്.സി.യുടെ തുളസി സോഫ്റ്റ് വെയറിൽ വൺ ടൈം രജിസ്ട്രേഷൻ നടത്തുന്നതിനും കേരള പി.എസ്.സി.യുടെ മറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി, എംപ്ലോയ്മെന്റ് വകുപ്പ് മുഖേന കേരള സർക്കാർ നടത്തിവരുന്ന പി.എസ്.സി. ഫെസിലിറ്റേഷൻ സെന്റർ, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സ‍ർവ്വകലാശാലയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവര്‍ത്തിച്ചുവരുന്നു.

ടി സൗജന്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടി ഈ ഓഫീസിനെ സമീപിക്കാവുന്നതാണ്. വിളിക്കേണ്ട നമ്പ‍ർ: 0484-2464498, 9847009863, 9656077665. ഇമെയിൽ ഐ.ഡി. : ugbkldy.emp.lbr@kerala.gov.in.

Leave A Reply