ആക്‌സിസ് ബാങ്ക് കിവിയുമായി സഹകരിക്കും

കൊച്ചി:  റൂപെ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് യുപിഐ വഴി വായ്പ നല്‍കാനായി ആക്‌സസ് ബാങ്കും യുപിഐ വായ്പ നല്‍കുന്ന സ്ഥാപനമായ കിവിയും സഹകരിക്കും. ഇത് വഴി കിവി ഉപഭോക്താക്കള്‍ക്ക് ജീവിത കാലം മുഴുവന്‍ സാധുതയുള്ള സൗജന്യ ആക്‌സിസ് ബാങ്ക് കിവിക് വിര്‍ച്വല്‍ കാര്‍ഡ് ആപ്പ് വഴി ലഭിക്കും.  കച്ചവടക്കാര്‍ക്കുള്ള പണമടയ്ക്കലുകള്‍ കിവി ആപ്പ് ഉപയോഗിച്ച് യുപിഐ വഴി വിര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു നടത്താം.

യുപിഐ സൗകര്യമുള്ള വിര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡിനു പുറമെ ഓരോ 200 രൂപ ചെലവഴിക്കലിനും രണ്ട് എഡ്ജ് റിവാര്‍ഡുകള്‍, സ്‌കാന്‍ ആന്റ് പേ ഇടപാടുകളില്‍ ഒരു ശതമാനം കാഷ് ബാക്ക്, ഇന്ധന സര്‍ചാര്‍ജില്‍ ഒരു ശതമാനം ഇളവ് തുടങ്ങിയവയും ലഭിക്കും.

ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡുകളും അതോടൊപ്പം യുപിഐയുടെ അതിവേഗ, സുരക്ഷിത പണമടയ്ക്കലിന്റെ നേട്ടവും ലഭ്യമാക്കുന്ന വിധത്തിലാണ് ഈ സഹകരണമെന്ന് ആക്‌സിസ് ബാങ്ക് കാര്‍ഡ്‌സ് ആന്റ് പെയ്‌മെന്റ്‌സ് വിഭാഗം മേധാവിയും പ്രസിഡന്റുമായ സഞ്ജീവ് മോഘെ പറഞ്ഞു.

തങ്ങളുടെ ആദ്യ ബാങ്കിങ് പങ്കാളിത്തമാണ് ഇതെന്ന് കിവി സഹ സ്ഥാപകന്‍ സിദ്ധാര്‍ത്ഥ് മേത്ത പറഞ്ഞു. സമഗ്രവും സമ്പൂര്‍ണവുമായ അനുഭവങ്ങളാവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വിപുലമായ സമൂഹത്തിലേക്ക് വായ്പകള്‍  എത്തിക്കാന്‍ ഇതിനാവുമെന്ന് എന്‍പിസിഐ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ പ്രവീണ റായ് പറഞ്ഞു.

Leave A Reply