ചിന്ത്രമംഗലം ക്ഷേത്രത്തിൽ ആനയൂട്ട്

ബാലുശ്ശേരി : കിനാലൂർ ചിന്ത്രമംഗലം ശ്രീകൃഷ്ണക്ഷേത്രത്തിൽ കർക്കടകമാസത്തിലെ തിരുവോണനാളിൽ ആനയൂട്ട് നടത്തി. ബാലുശ്ശേരിയിലെ ഗജരാജൻ എന്ന ആനയെയാണ് ഭക്തന്മാർ ഊട്ടിയത്. രാമായണമാസാചരണത്തിന്റെ ഭാഗമായി അഖണ്ഡ രാമായണപാരായണവും കാൽകഴുകിച്ച് ഊട്ട്, വിശേഷാൽ പൂജകൾ, പ്രസാദവിതരണം എന്നിവ നടന്നു. ധാരാളം ഭക്തന്മാർ ക്ഷേത്രത്തിൽ ആദ്യമായി നടന്ന ആനയൂട്ടിൽ പങ്കെടുത്തു.

Leave A Reply