കല്ലൂർ: മരം മുറിക്കുന്നതിനിടെ ശിഖരങ്ങള്‍ ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. കല്ലൂര്‍ നായരങ്ങാടി പുത്തന്‍വീട്ടില്‍ നാരായണന് നായർ(74) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം സംഭവിച്ചത്. അന്യസംസ്ഥാന തൊഴിലാളിയെ കൊണ്ട് മരം മുറിച്ചു മാറ്റുമ്പോള്‍ മരത്തിനു കീഴില്‍ നിന്നിരുന്ന നാരായണന്റെ ദേഹത്ത് മരശിഖരങ്ങള്‍ വീഴുകയായിരുന്നു. തുടർന്ന്, തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം സംഭവിച്ചത്.