ബ്രോ ഡാഡിയും തെലുങ്കിലേക്ക്; മീനയുടെ വേഷത്തില്‍ തൃഷ

പൃഥ്വിരാജും മോഹന്‍ലാലും അച്ഛനും മകനുമായെത്തി പ്രേക്ഷക ഇഷ്ടം നേടിയ ചിത്രമായിരുന്നു ബ്രോ ഡാഡി. പൃഥ്വി തന്നെയായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. മീന, കല്യാണി പ്രിയദര്‍ശന്‍, കനിഹ, ലാലു അലക്സ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്.

ചിരഞ്ജീവിയായിരിക്കും ചിത്രത്തില്‍ നായകനാകുന്നത്.ബംഗരാജു അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ കല്യാണ്‍ കൃഷ്ണയാണ് തെലുങ്കില്‍ ഈ ചിത്രമൊരുക്കുക. മീനയുടെ വേഷത്തില്‍ തൃഷ എത്തുന്നു. പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും അവതരിപ്പിച്ച കഥാപാത്രങ്ങളായി ശര്‍വാനന്ദും ശ്രീ ലീലയും അഭിനയിക്കും.സുസ്മിത കോനിഡേയ ആയിരിക്കും ചിത്രത്തിന്റെ നിര്‍മാണം.ഇതില്‍ അമ്മയും മകനുമായി അഭിനയിക്കുന്ന തൃഷയുടെയും ശര്‍വാനന്ദിന്റെയും പ്രായ വ്യത്യാസം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. തൃഷയ്ക്കു നാല്‍പതും ശര്‍വാനന്ദിന് മുപ്പത്തിയൊന്‍പതുമാണ് പ്രായം.

Leave A Reply