ഒഞ്ചിയം : അഴിയൂർ-തലശ്ശേരി ബൈപ്പാസ് നാലുവരിയായി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി മാഹി മേൽപ്പാലം പണിനടക്കുന്ന കാരോത്ത് രണ്ടാംഗേറ്റും അനുബന്ധറോഡും രണ്ടുമാസത്തേക്ക് അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
റെയിൽവേ സ്പാൻ ഗർഡർ സ്ഥാപിക്കുന്നതിനുവേണ്ടിയാണ് അടച്ചിടുന്നത്. റോഡ് അടച്ചിടുന്നതോടെ യാത്രക്കാർ മൂന്നാംഗേറ്റ് വഴിയോ കുഞ്ഞിപ്പള്ളി ഓവർബ്രിഡ്ജ് വഴിയോ ഗതാഗതസൗകര്യം ഉപയോഗപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ അറിയിച്ചു.