സത്യപ്രതിജ്ഞാ ലംഘനം; ഷംസീറിനെ സ്പീക്കർ സ്ഥാനത്തു നിന്നും നീക്കണം, രാഷ്ട്രപതിക്ക് പരാതി

തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി. അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നൽകിയിരിക്കുന്നത്. ഷംസീർ സ്പീക്കർ പദവി ദുരുപയോഗം ചെയ്‌തുവെന്ന് പരാതിയിൽ പറയുന്നത്.

സ്പീക്കർ സത്യപ്രതിജ്ഞാ ലംഘനം നടത്തി. ഗണേശ ഭഗവാനെതിരെ പ്രകോപനപരമായ പരാമർശമാണ് സ്പീക്കര്‍ എഎന്‍ ഷംസീർ നടത്തിയത്. അത് വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ്. മതവികാരം വ്രണപ്പെടുത്താൻ കരുതിക്കൂട്ടിയാണ് ഇക്കാര്യം പറഞ്ഞത്.

ഭരണഘടനാ പദവി വഹിക്കുന്ന ആൾ സത്യപ്രതിജ്ഞാ ലംഘനം നടത്തി. സ്പീക്കർ പദവിയിൽ തുടരാൻ എഎന്‍ ഷംസീർ അർഹനല്ല. അതിനാൽ, രാഷ്ട്രപതി ഇടപെട്ട് സ്പീക്കർ സ്ഥാനത്ത് നിന്നും ഷംസീറിനെ നീക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Leave A Reply