വിശ്വഹിന്ദു പരിഷത്ത് ഹിന്ദു ജാഗരണസഭ നടത്തി

മാവേലിക്കര : വിശ്വഹിന്ദു പരിഷത്ത് ചെങ്ങന്നൂർ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ മാവേലിക്കരയിൽ ഹിന്ദു ജാഗരണസഭ സംഘടിപ്പിച്ചു. മാർഗദർശക് മണ്ഡൽ സംസ്ഥാന അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി സഭ ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വിളയിൽ അധ്യക്ഷനായി.

മാർഗനിർദേശക മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും വി.എച്ച്.പി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ മുഖ്യപ്രഭാഷണവും നടത്തി. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ വിശിഷ്ടാതിഥികളെ പൂർണകുംഭം നൽകി ആദരിച്ചു.

ജില്ലാ പ്രസിഡന്റ്‌ പി. ശ്രീകുമാർ, സെക്രട്ടറി മനു ഹരിപ്പാട്, സംഘടനാ സെക്രട്ടറി അനീഷ് കൃഷ്ണൻ, ജയപ്രകാശ് ഇറവങ്കര, സന്തോഷ് മറ്റം, എം. ചന്ദ്രശേഖരൻ, വി.ആർ. മധു, ജ്യോതി രാജ്, എം.ആർ. ശ്രീകുമാർ, ജിഷ്ണു കൃഷ്ണൻ, ബിന്ദു ശിവരാജ്, സുജിത് വെട്ടിയാർ, അജയൻ വെട്ടിയാർ ചന്ദ്രശേഖരൻ കാട്ടുവള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.

 

Leave A Reply