ഖത്തറിൽ റോഡ് അപകടങ്ങളിൽ ഗണ്യമായ കുറവ്.പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട് റിപ്പോർട്ട് പ്രകാരം ജൂൺ മാസത്തിൽ 619 വാഹനപകട കേസുകളാണ് രേഖപ്പെടുത്തിയത്.
മെയ് മാസത്തെ അപേക്ഷിച്ച് 12.1 ശതമാനം കുറവാണ് അപകടങ്ങളിലുണ്ടായിരിക്കുന്നതെന്നും വാർഷിക താരതമ്യത്തിൽ 17 ശതമാനം കുറവുണ്ടായതായും പി.എസ്.എ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പരിക്കുകളില്ലാത്ത അപകടങ്ങളെ ഈ കണക്കുകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അപകടങ്ങളിൽ 94 ശതമാനവും നേരിയ പരിക്കുകളാണ് സംഭവിച്ചിരിക്കുന്നത്. നാല് ശതമാനം കേസുകളിൽ ഗുരുതര പരിക്കുകൾ രേഖപ്പെടുത്തിയപ്പോൾ രണ്ട് ശതമാനം അപകട മരണങ്ങളാണ്. 14 അപകട മരണങ്ങളാണ് ജൂൺ മാസം രേഖപ്പെടുത്തിയത്.