ഒമാനിൽ റോഡുപണിക്കിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു.ജോലിക്കിടെ ദേഹത്തേക്ക് മണൽകൂന ഇടിഞ്ഞുവീണ് മൂടുകയായിരുന്നു. റോഡിന്റെ അറ്റകുറ്റപ്പണികൾക്കിടെയാണ് അപകടമുണ്ടായത്. അതിവേഗം സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
എന്നാൽ, മണ്ണുനീക്കി പുറത്തെടുക്കുമ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗത്തിന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അധികൃതർ ഇക്കാര്യം പുറത്തുവിട്ടത്.