ഒമാനിൽ വാഹനാപകടത്തില്‍ ആറുവയസുകാരി മരിച്ചു

ഒമാനിൽ വാഹനാപകടത്തില്‍ ആറുവയസുകാരി മരിച്ചു.എറണാകുളം പാലാരിവട്ടം മസ്ജിദ് റോഡില്‍ താമസിക്കുന്ന ഓളാട്ടുപുറം ടാക്കിന്‍ ഫ്രാന്‍സ്, ഭവ്യ ദമ്പതികളുടെ‌ മകള്‍ അല്‍ന ടാക്കിനാണ്(6) മരിച്ചത്.

ബുധാഴ്ച ഉച്ചക്ക് ശേഷം കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച അല്‍ന. ഏതാനും ദിവസം മുൻപാണ് കുടുംബം അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും എത്തിയത്. സഹോദരങ്ങൾ: അഭിനാഥ്, ആഹില്‍.

Leave A Reply