മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി അധിക്ഷേപിച്ച കേസ്; മുന്‍ മജിസ്ട്രേറ്റ് എസ് സുദീപ് കീഴടങ്ങി

തിരുവനന്തപുരം: മാധ്യമപ്രവർത്തകയെ ഫേസ്ബുക്ക് പോസ്റ്റ് വഴി ലൈംഗികമായി അധിക്ഷേപിച്ച കേസിൽ മുൻ ജഡ്ജിയും ആലപ്പുഴ എരമല്ലൂർ സ്വദേശിയുമായ എസ്. സുദീപ് കീഴടങ്ങി. വഞ്ചിയൂർ കോടതിയിലെത്തിയാണ് സുദീപ് കീഴടങ്ങിയത്.

സോഷ്യൽ മീഡിയ വഴി മാധ്യമപ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിച്ച കേസിലാണ് മുൻ മജിസ്‌ട്രേറ്റ് കൂടിയായ എസ്. സുദീപിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തിരുന്നത്. ഐ.പി.സി 354 എ, ഐ.ടി നിയമത്തിലെ 67 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. കേസിൽ നാളെ ഹാജരാകാൻ പോലീസ് നോട്ടിസ് നൽകിയിരുന്നു. ഇതിനിടെയാണ് ഇന്ന് വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്.

ജൂലൈ എട്ടിനാണ് സുദീപ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പോസ്റ്റിൽ മാധ്യമപ്രവർത്തകയെ വ്യക്തിപരമായും ലൈംഗികമായും അധിക്ഷേപിക്കുന്ന തരത്തിൽ വ്യാപകമായി ചർച്ചയായി മാറിയിരുന്നു. ചാനലിനും ചാനലിലെ മുൻനിരയിലുള്ളവർക്കെതിരെയുമുള്ള കുറിപ്പിനെതിരെ പിന്നീട് മാധ്യമസ്ഥാപനത്തിന്റെ എഡിറ്റർ പരാതി നൽകിയിരുന്നു.

Leave A Reply