വ്യവസായ മേഖലയിൽ ഒമാൻ അതിവേഗ മുന്നേറ്റം കാഴ്ചവെക്കുന്നതായി യു.എൻ.ഏഴുവർഷത്തിനിടെ ആഗോള തലത്തിൽ 72ാം സ്ഥാനത്തുനിന്ന് 56ാം സ്ഥാനത്തേക്ക് മുന്നേറാൻ രാജ്യത്തിന് സാധിച്ചുവെന്ന് യു.എൻ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഓർഗനൈസേഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യവസായിക മത്സരക്ഷമതയിൽ അറബ് ലോകത്ത് അഞ്ചാം സ്ഥാനത്ത് എത്താനും ഒമാന് സാധിച്ചിട്ടുണ്ട്.
നിർമാണ വ്യവസായ മേഖലയിലെ വർധിത മൂല്യമാണ് വലിയ മുന്നേറ്റത്തിന് രാജ്യത്തിന് വഴിയൊരുക്കിയതെന്ന് വാണിജ്യ മന്ത്രാലയത്തിലെ വാണിജ്യ-വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. സാലിഹ് ബിൻ സൈദ് മാസാൻ പ്രസ്താവനയിൽ പറഞ്ഞു. പദ്ധതികൾ കൂടുതൽ വികസിപ്പിക്കുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്നും നാലാം വ്യാവസായിക വിപ്ലവ സാങ്കേതികവിദ്യ ഉപയോഗിച്ച് മേഖലയുടെ കാര്യക്ഷമത ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.