ഹിമാലയ “ദി ഒ ജി പിമ്പിൾ സൊല്യൂഷൻ” കാമ്പെയ്‌ൻ ലോഞ്ച് ചെയ്തു

മുൻനിര വെൽനസ് കമ്പനിയായ ഹിമാലയ, അമ്മമാരും അവരുടെ കൗമാരക്കാരായ പെൺമക്കളും തമ്മിലുള്ള ശക്തമായ ബന്ധം പ്രദർശിപ്പിക്കുന്ന ഏറ്റവും പുതിയ കാമ്പെയ്‌നായ “ദി ഒജി പിമ്പിൾ സൊല്യൂഷൻ” ലോഞ്ച് പ്രഖ്യാപിച്ചതിന്‍റെ ആഹ്ലാദത്തിലാണ്. ഈ കാമ്പെയ്‌നിൽ, ഹിമാലയ തങ്ങളുടെ പെൺമക്കളുടെ ജീവിതത്തിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്നവരായി അമ്മമാരുടെ പങ്ക് എടുത്തുകാണിക്കുന്നു, പ്രത്യേകിച്ച്  മുഖക്കുരുവിന്റെ  കാര്യത്തിൽ .

ക്യാംപയിനിന്‍റെ കാതലായ ഭാഗം സ്‌കിൻ കെയർ വിഭാഗത്തിലെ ഒരു
ഐക്കണിക്, വിശ്വസനീയ നാമമായ ഹിമാലയ പ്യൂരിഫൈയിംഗ് നീം ഫേസ്
വാഷ് എന്ന സ്റ്റാര്‍ പ്രൊഡക്ടാണ്. ആരംഭകാലം മുതൽ, പ്രകൃതിദത്ത
ചേരുവകളും സുസ്ഥിരമായ രീതികളും സ്വീകരിക്കാൻ ഹിമാലയ തുടർച്ചയായി
പരിശ്രമിച്ചു, ഈ ബ്രാൻഡ് യാത്രയിൽ ഹിമാലയ പ്യൂരിഫൈയിംഗ് നീം ഫേസ്
വാഷ് ഒരു പ്രധാന പങ്ക് വഹിച്ചു. ഹിമാലയ പ്യൂരിഫൈയിംഗ് നീം ഫേസ്
വാഷിന് കർക്കശമായ ശാസ്ത്രീയ ഗവേഷണത്തിന്‍റെയും പരിശോധനയുടെയും
പിൻബലമുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കുകയും സമൂഹത്തെ
പരിപോഷിപ്പിക്കുകയും ചെയ്യുന്ന സുസ്ഥിരമായ വളർച്ചാ രീതികൾ ഉപയോഗിച്ച്
ഉത്പാദിപ്പിക്കുന്ന 100% പ്രകൃതിദത്തമായ വേപ്പ് ഉപയോഗിച്ച് മെച്ചപ്പെടുത്തിയ
ക്ലിനിക്കലി തെളിയിക്കപ്പെട്ട പരിഹാരമാണ് ഈ ഫെയ്സ് വാഷ്.

ഈ തലമുറയിലെ അമ്മമാരും അവരുടെ കൗമാരക്കാരായ പെൺമക്കളും
തമ്മിലുള്ള ചലനാത്മകതയെ കാമ്പെയ്‌ൻ എടുത്തുകാണിക്കുന്നു. ഇന്നത്തെ
കൗമാരപ്രായക്കാർ അവരുടെ ചര്‍മ പരിഭവങ്ങളും പ്രശ്‌നങ്ങളും
അമ്മമാരുമായി ചര്‍ച്ച ചെയ്യുവാനുള്ള സാധ്യത കൂടുതലാണ് കാരണം
അമ്മമാരുടെ ഉപദേശത്തിനും അറിവിനും അവര്‍ മറ്റാരെക്കാളും മുൻഗണന
നൽകുന്നു. ഈ പങ്കാളിത്ത ബന്ധം അവരുടെ നിലവിലെ യാഥാർത്ഥ്യത്തെ
പ്രതിഫലിപ്പിക്കുന്ന സൗഹൃദപരവും തുല്യവുമായ ബന്ധത്തിന് ഊന്നൽ
നൽകുന്നു, വിശ്വാസവും തുറന്ന ആശയവിനിമയവും വളർത്തുന്നു.

ഹിമാലയ വെൽനസ് കമ്പനിയുടെ കാറ്റഗറി മാനേജർ ഗായത്രി കബിലൻ, ബ്രാൻഡിന്റെ മൊത്തത്തിലുള്ള ലക്ഷ്യങ്ങളോടും മൂല്യങ്ങളോടുമുള്ള വിന്യാസത്തിന് ഊന്നൽ നൽകി, കാമ്പെയ്‌നിന് പിന്നിലെ ആശയത്തെയും ക്രിയാത്മക ദിശയെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിട്ടു. "ഞങ്ങളുടെ പ്രചോദനം ഹിമാലയ പ്യൂരിഫൈയിംഗ് നീം ഫേസ് വാഷിന്‍റെ സമ്പന്നമായ പാരമ്പര്യത്തിൽ നിന്നും ബ്രാൻഡ് സ്റ്റോറിയിൽ നിന്നുമാണ് തുടങ്ങുന്നത്.

ഉൽപ്പന്നത്തിന്റെ ഫലപ്രാപ്തി ഉയർത്തിക്കാട്ടുക മാത്രമല്ല, സുസ്ഥിരമായ ചർമ്മസംരക്ഷണത്തിനായുള്ള ഞങ്ങളുടെ പാരമ്പര്യത്തെയും പ്രതിബദ്ധതയെയും മാനിക്കുന്ന ഒരു കാമ്പെയ്‌ൻ സൃഷ്ടിക്കുവാനും കൂടിയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. പൂർവ്വികരുടെ ഉൾക്കാഴ്ചയിലും ഗുണനിലവാരത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയിലുമുള്ള ബ്രാൻഡിന്റെ ഉറച്ച അടിത്തറ ഊന്നിപ്പറഞ്ഞുകൊണ്ട് ഞങ്ങളുടെ ഉപഭോക്താക്കളുമായി ആഴത്തിലുള്ള തലത്തിൽ ബന്ധപ്പെടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു.”

ഹിമാലയ പ്യൂരിഫൈയിംഗ് നീം ഫേസ് വാഷിന്‍റെ ആധികാരികതയും
ഫലപ്രാപ്തിയും ഊന്നിപ്പറയുന്ന, അമ്മ-മകൾ ജോഡികളെ അവതരിപ്പിക്കുന്ന

ഹൃദയസ്പർശിയായതും ആപേക്ഷികവുമായ പരസ്യങ്ങളിലൂടെ ഹിമാലയയുടെ
ദി ഒജി പിമ്പിൾ സൊല്യൂഷൻ" കാമ്പെയ്‌ന് ജീവൻ നൽകും. ഈ കാമ്പെയ്‌നിൽ, പ്രകൃതിദത്ത ചേരുവകളുടെ ശക്തിയും ചർമ്മത്തിലും പരിസ്ഥിതിയിലുമുള്ള അവയുടെ ഗുണപരമായ സ്വാധീനത്തിനും ഊന്നൽ നൽകിക്കൊണ്ട് ഈ ഫെയ്‌സ് വാഷ് കേന്ദ്രബിന്ദുവാകുന്നു.

“ഒരു വിജയകരമായ ബ്രാൻഡിന് കാലത്തിനനുസരിച്ചുള്ള മാറ്റവും വികാസവും
അനിവാര്യമാണ്. അതായിരുന്നു ഞങ്ങളുടെ ആരംഭ പോയിന്റ് – ഹിമാലയ
പ്യൂരിഫൈയിംഗ് നീം ഫേസ് വാഷ് ആശയവിനിമയം ഇന്നത്തെ
പെൺകുട്ടികളുമായി എങ്ങനെ ബന്ധിപ്പിക്കാമെന്നത്. അമ്മമാർ അവരുടെ
പെൺമക്കളിൽ ചെലുത്തുന്ന ശക്തമായ സ്വാധീനത്തിൽ നിന്ന് ഞങ്ങൾ പ്രചോദനം ഉൾക്കൊണ്ടു. ഈ കാമ്പെയ്‌ൻ ജെന്‍ ആൽഫ പെൺകുട്ടികളും അവരുടെ അമ്മമാരും തമ്മിൽ ശക്തമായ ബന്ധം സൃഷ്ടിക്കുന്നു. ഒ ജി
ഇന്‍ഫ്ലുവന്‍സര്‍മാരെയും – അമ്മമാരെയും – അവരുടെ ഒ ജി ഉപദേശത്തെയും
ഞങ്ങൾ ആഘോഷിക്കുന്നു. ഹിമാലയ പ്യൂരിഫൈയിംഗ് നീം ഫേസ്‌വാഷിലൂടെ,
അടുത്ത തലമുറയിലെ പെൺകുട്ടികളെ അവരുടെ ചർമ്മ സംരക്ഷണത്തില്‍
മാത്രമല്ല, അവരുടെ പ്ലാനെറ്റിനായുള്ള കരുതല്‍ സ്വീകരിക്കാനുമുള്ള
ശാക്തീകരണവുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.” 82.5 കമ്മ്യൂണിക്കേഷൻസ്, സൗത്ത് ബ്രാഞ്ച് ഹെഡ്, നവീൻ രാമൻ പറഞ്ഞു,

82.5 കമ്മ്യൂണിക്കേഷൻസ്, സൗത്ത്, എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടർമാരായ സംഗീത സമ്പത്തും രവികുമാർ ചെറുസോളയും അമ്മമാരും പെൺമക്കളും തമ്മിലുള്ള വൈകാരിക ബന്ധം സ്ഥാപിക്കാൻ ലക്ഷ്യമിട്ടു. “ഞങ്ങളുടെ പുതിയ കാമ്പെയ്‌ൻ എല്ലാ ജെന്‍ ആൽഫ പെൺകുട്ടിയുടെയും ജീവിതത്തിലെ OG ഇന്‍ഫ്ലുവന്‍സറെ ആഘോഷിക്കുന്നു – അവളുടെ അമ്മയെ! കൗമാരക്കാരിയായ പെൺകുട്ടിക്ക് വ്യത്യസ്ത മാധ്യമങ്ങളിലൂടെ അവളോട് സംസാരിക്കാൻ ധാരാളം
ഇന്‍ഫ്ലുവന്‍സര്‍മാരുണ്ടാകുമെങ്കിലും, അവളുടെ അമ്മ അവളുടെ OG
ഇന്‍ഫ്ലുവന്‍സറായി തുടരുന്നു. എല്ലാത്തിനുമുപരി, അവൾക്ക് അവരെ നന്നായി
അറിയാം. അവരുടെ ഒരുമിച്ചുള്ള യാത്ര, പ്രകൃതിയിൽ അലിഞ്ഞ്, ആ
പെൺകുട്ടി, ചർമ്മ സൗഹൃദവും പ്ലാനറ്റ് സൗഹൃദവുമായ ബ്രാൻഡായ
ഹിമാലയ പ്യൂരിഫൈയിംഗ് നീം ഫേസ്‌വാഷുമായി നടത്തുന്ന യാത്രയുമായി
താദാമ്യം പ്രാപിക്കുന്നു”

അമ്മമാരും അവരുടെ കൗമാരക്കാരായ പെൺമക്കളും തമ്മിലുള്ള പ്രത്യേക
ബന്ധം ആഘോഷിക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്ന രാജ്യവ്യാപകമായ
പരസ്യങ്ങൾ, ഡിജിറ്റൽ പരസ്യങ്ങൾ, എന്‍ഗേജിംഗ് സോഷ്യൽ മീഡിയ ഉള്ളടക്കം
എന്നിവയോടെയാണ് കാമ്പെയ്‌ൻ ആരംഭിക്കുന്നത്.

ഹിമാലയ പ്യൂരിഫൈയിംഗ് നീം ഫേസ് വാഷിനെയും  ദി ഒജി പിമ്പിൾ
സൊല്യൂഷൻ  കാമ്പെയ്‌നെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്
[വെബ്‌സൈറ്റ് ലിങ്ക്] സന്ദർശിക്കുക.

Leave A Reply