നിർമിത ബുദ്ധിയിൽ നിയന്ത്രിക്കുന്ന സിഗ്നലുകളോടുകൂടിയ സീബ്ര ലൈനുകൾ അതരിപ്പിച്ച് ദുബായ്
നിർമിത ബുദ്ധിയിൽ നിയന്ത്രിക്കുന്ന സിഗ്നലുകളോടുകൂടിയ സീബ്ര ലൈനുകൾ അതരിപ്പിച്ച് ദുബായ്. ദുബൈ സിലിക്കൻ ഒയാസിസിൽ (ഡി.എസ്.ഒ) 14 ഇടങ്ങളിലാണ് എ.ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ട്രാഫിക് സിഗ്നലുകൾ സീബ്ര ക്രോസിങ് ലൈനുകളിൽ സ്ഥാപിച്ചത്. കാൽനടക്കാർ, സൈക്കിൾ യാത്രക്കാർ തുടങ്ങിയവർ സീബ്ര ലൈനുകൾ ഉപയോഗിക്കുമ്പോൾ എ.ഐ.
സാങ്കേതിക വിദ്യയിലൂടെ സൈൻ ബോർഡിൽ വാഹനങ്ങൾക്ക് മുന്നറിയിപ്പ് സിഗ്നലുകൾ തെളിയും. യാത്രക്കാർ റോഡു മുറിച്ചുകടക്കുന്ന സമയം നിർണയിക്കാൻ എ.ഐ സാങ്കേതിക വിദ്യക്ക് കഴിയുന്നതിനാൽ അപകടങ്ങൾ പരമാവധി കുറക്കാൻ സാധിക്കും. അതോടൊപ്പം അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാരെ കണ്ടെത്താനും ഇത് സഹായകമാവും.നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന പ്രമുഖ കമ്പനിയായ ഡെർകിന്റെ സഹകരണത്തോടെ ഡി.എസ്.ഒ ആണ് പുതിയ സംവിധാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.