സാംസങ് മൈക്രോ എൽഇഡി ഇന്ത്യയിൽ അവതരിപ്പിക്കുന്നു

17 വർഷമായി ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തുള്ള ടെലിവിഷൻ ബ്രാൻഡായ സാംസങ്അൾട്ര ലക്ഷൂറിയസ് മൈക്രോ എൽഇഡി ഇന്ത്യയിൽ അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു. 110 ഇഞ്ചിന്റെ വലിയ സ്‌ക്രീൻ വലുപ്പത്തിൽഇത് ലഭ്യമാണ്ഇത് തികഞ്ഞ ഗാംഭീര്യത്തെയും ആധുനിക തലത്തിലുള്ള സാങ്കേതികവിദ്യയെയും പ്രതിനിധീകരിക്കുന്നു.മൈക്രോ എൽഇഡി ഇന്ന് മുതൽ ഇന്ത്യയിലെ തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും Samsung.comലും 11499000 രൂപ നിരക്കിൽ ലഭ്യമാകും.

 

അവിശ്വസനീയമായ വിധത്തിൽ ശ്രദ്ധേയവും ആകർഷകവുമായ രൂപകൽപ്പനയുള്ള മൈക്രോ എൽഇഡി അൾട്രാ പ്രീമിയം കാഴ്ചാനുഭവത്തിനായി ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ആസ്വാദ്യകരമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. തങ്ങളുടെ ആഡംബരപൂർണ്ണമായ ഇന്റീരിയർ കൂടുതൽ വേറിട്ടതാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ വ്യക്തിഗത
ശൈലിയെ ഇത് തികവോടെ പ്രതിഫലിപ്പിക്കുന്നു.

മൈക്രോ എൽഇഡിയിൽ 24.8 ദശലക്ഷം മൈക്രോമീറ്റർ വലിപ്പമുള്ള വളരെ ചെറിയ എൽഇഡികളാണുള്ളത്, അവ വലിയ വലിപ്പമുള്ള എൽഇഡികളുടെ പത്തിൽ ഒന്ന് വലുപ്പമുള്ളതാണ്. ഈ മൈക്രോ എൽഇഡികളെല്ലാം വ്യക്തിഗതമായി പ്രകാശവും നിറവും ഉത്പാദിപ്പിക്കുകയും ആകർഷകമായ ആഴം, ഉജ്ജ്വലമായ നിറങ്ങൾ, ഉയർന്ന വ്യക്തത, ദൃശ്യതീവ്രത എന്നിവയിലൂടെ അവിശ്വസനീയമായ ആഴമേറിയ അനുഭവം സൃഷ്ടിക്കുകയും ചെയ്യുന്നു. ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള രണ്ടാമത്തെ വസ്തുവായ സഫയർ
മെറ്റീരിയലിൽ നിർമ്മിച്ച മൈക്രോ എൽഇഡി ഒരിക്കലും മങ്ങാത്ത സ്‌ക്രീനിൽ ഉജ്ജ്വലമായ നിറങ്ങൾ ലഭ്യമാക്കുന്നു.

ഇതിന്റെ മിനിമലിസ്റ്റിക് മോണോലിത്ത് ഡിസൈൻ, മൈക്രോ എൽഇഡിയെ ഏത്
ഗൃഹാലങ്കാര ശൈലിയിലും ലയിപ്പിക്കാൻ അനുവദിക്കുന്നു, അതിന്റെ അദൃശ്യമായ ബെസലും വിടവില്ലാത്ത മെലിഞ്ഞ അരികുകളുമാണ് ഇത് സാധ്യമാക്കുന്നത്. കൂടാതെ, ആംബിയന്റ് മോഡ് + അവിസ്മരണീയവും ആഴത്തിലുള്ളതുമായ അനുഭവത്തിനായി ടിവിയെ ഒരു ചിത്രം പ്രദർശിപ്പിക്കുന്ന ചുമരാക്കി മാറ്റാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു.

മൈക്രോ എൽഇഡി ഇന്ന് മുതൽ ഇന്ത്യയിലെ തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും Samsung.com-ലും 11499000 രൂപ നിരക്കിൽ ലഭ്യമാകും.

“ഒരു സാങ്കേതിക, ഡിസൈൻ മാസ്റ്റർപീസായ മൈക്രോ എൽഇഡി അവതരിപ്പിക്കുന്നതിലൂടെ, ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത ആഴത്തിലുള്ള കാഴ്ചാനുഭവം നൽകുക എന്നതാണ് ഞങ്ങളുടെ
ലക്ഷ്യം. ഉപഭോക്താക്കളുടെ ആഡംബരപൂർണ്ണമായ ജീവിതാഭിരുചികൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന മൈക്രോ എൽഇഡി, പ്രീമിയം ലിവിംഗ് സ്‌പെയ്‌സുകൾക്ക് യാഥാർത്ഥ്യത്തേക്കാൾ വലിയ ഗാംഭീര്യം നൽകുന്നു. ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്തതും ആകർഷകവുമായ കാഴ്ചാനുഭവം നൽകുന്ന, വശീകരിക്കുന്ന വിനോദം പുതുമയോടെ
ആവിഷ്കരിക്കുന്നതിനുള്ള ഒരു ഉപാധിയായി മൈക്രോ എൽഇഡി അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.  ശ്രീ. മോഹൻദീപ് സിംഗ്, സീനിയർ വൈസ് പ്രസിഡന്റ്, വിഷ്വൽ ഡിസ്‌പ്ലേ ബിസിനസ്, സാംസങ് ഇന്ത്യ പറഞ്ഞു.

മൈക്രോ എൽഇഡി സാങ്കേതികവിദ്യ മികച്ച വിശദാംശങ്ങൾ, യാഥാർത്ഥ്യത്തോട്
ചേർന്നുനിൽക്കുന്ന നിറങ്ങളുടെ പ്രാതിനിധ്യം, മൂർച്ചയുള്ള ദൃശ്യതീവ്രത, എല്ലാ സീനുകളിലും പരമാവധി തെളിച്ചം, മികച്ച എഐ-അപ്‌സ്‌കെയിലിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു. സമാനതകളില്ലാത്ത 3D ശബ്‌ദവും അതിമനോഹരമായ സിനിമാറ്റിക് അനുഭവവും നൽകുന്ന ഒടിഎസ് പ്രോ, ഡോൾബി അറ്റ്മോസ്, ക്യു-സിംഫണി എന്നീ മൂന്ന് ഘടകങ്ങളുടെ കരുത്തിനെ ആഘോഷിക്കുന്ന അരീന സൗണ്ട് ഇവയോട് കൂട്ടിച്ചേർക്കുന്നു, ഇത് ഉപഭോക്താക്കളുടെ
ഉള്ളടക്ക കാഴ്ചാനുഭവത്തെ ഏറെ ഉയർത്തുന്നു.

മൈക്രോ എൽഇഡിയെക്കുറിച്ച്
മൈക്രോ എൽഇഡി സാങ്കേതികവിദ്യ

മൈക്രോ എൽഇഡി സാങ്കേതികവിദ്യയിൽ മൈക്രോ എൽഇഡി, മൈക്രോ കോൺട്രാസ്റ്റ്, മൈക്രോ കളർ, മൈക്രോ എച്ച്ഡിആർ, മൈക്രോ എഐ പ്രോസസ്സർ എന്നിവ ഉൾപ്പെടുന്നു, ഇത് മനുഷ്യനേത്രങ്ങൾക്ക് കാണാൻ കഴിയുന്ന തികവുറ്റതും ഉയർന്ന നിലവാരമുള്ളതുമായ മികച്ച ചിത്ര നിലവാരം വാഗ്ദാനം ചെയ്യുന്നു.

അവിശ്വസനീയമാംവിധം ചെറിയ എൽഇഡികൾ, സ്വയം പ്രകാശിക്കുന്ന
ബാക്ക്‌ലൈറ്റുകളാണ്, ഓരോ പിക്‌സലിനും അതിമനോഹരമായ ചിത്ര ഗുണമേന്മയ്‌ക്കായി കൃത്യവും മികച്ചതുമായ പരിഹാരത്തിനായി സ്വന്തമായി പ്രകാശം സൃഷ്‌ടിക്കുന്നു. അതുല്യമായ മൈക്രോ എൽഇഡി സാങ്കേതികവിദ്യ, തെളിച്ചത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ നിറങ്ങളുടെ തെളിമ വർദ്ധിപ്പിക്കുകയും അവയെ യഥാർത്ഥ ഉള്ളടക്കവുമായി തുല്യപ്പെടുത്തുകയും ചെയ്യുന്നു.

കൂടാതെ, എൽഇഡികൾ എല്ലാ സീനുകളിലും പരമാവധി തെളിച്ചം നൽകുന്നു, കൃത്യതയോടെ ചിത്രത്തിന്റെ വ്യക്തത ക്രമീകരിക്കുന്നു. ആഴമേറിയ കാഴ്ച വർദ്ധിപ്പിക്കുന്നതിനായി 20- ബിറ്റ് പ്രോസസ്സിംഗ് വഴി കൃത്യമായ ഗ്രേസ്‌കെയിൽ പ്രകടിപ്പിക്കാനും ഇവയ്ക്ക് കഴിയും. മൾട്ടി-ഇന്റലിജൻസ് എഐ അപ്‌സ്‌കെയിലിംഗ്, സീൻ അഡാപ്റ്റീവ് കോൺട്രാസ്റ്റ്, ഡൈനാമിക് റേഞ്ച് എക്‌സ്‌പാൻഷൻ+ എന്നിവ ഉപയോഗിച്ച് പഴക്കമേറിയ വീഡിയോകളെ
ഉയർന്ന തലത്തിലേക്ക് മെച്ചപ്പെടുത്തിക്കൊണ്ട് മൈക്രോ എഐ പ്രോസസ്സർ അവയ്ക്ക് പുതിയ രൂപം ഉറപ്പാക്കുന്നു.

അരീന സൗണ്ട്

മികവുറ്റ ശബ്‌ദത്തിനായി ഏതെങ്കിലും അധിക ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യേണ്ടതിന്റെ ആവശ്യകത പ്രത്യേകമായ 3-ലെയർ സജ്ജീകരിച്ച ഒടിഎസ് പ്രോ ഒഴിവാക്കുന്നു. ഈ ഫീച്ചർ എല്ലാ സ്‌ക്രീൻ ചലനങ്ങളും ട്രാക്ക് ചെയ്‌ത് ഒരു സിനിമാറ്റിക് അനുഭവം സാധ്യമാക്കുകയും ഉള്ളിൽ ചേർത്തിരിക്കുന്ന 5.1 ചാനൽ സ്പീക്കറുകളിലൂടെ ഡൈനാമിക്കായ സറൗണ്ട് ശബ്‌ദം രൂപപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ടോപ്പ് ചാനൽ സ്പീക്കറുകൾ വഴി സമാനതകളില്ലാത്ത 3D സറൗണ്ട് ശബ്‌ദം ഉറപ്പുനൽകുന്ന ഡോൾബി അറ്റ്‌മോസോടെയാണ് ഇത്
വരുന്നത്.

സാംസങ്ങിന്റെ ഉടമസ്ഥതയിലുള്ള ശബ്‌ദ സാങ്കേതികവിദ്യയായ ക്യു സിംഫണി ഉപയോഗിച്ച്, ഉള്ളടക്കത്തിന്റെ ശബ്‌ദം വ്യക്തതയോടെ നൽകുന്ന സെന്റർ മോഡ് വഴി ഉപഭോക്താക്കൾക്ക് സൗണ്ട്ബാറും ടിവിയും തമ്മിലുള്ള അനുയോജ്യമായ സംയോജനം ആസ്വദിക്കാനാകും.

മോണോലിത്ത് ഡിസൈൻ

ഒരു വേറിട്ട ഡിസൈനിന് അനുയോജ്യമായ ഒരു ഉൽപ്പന്നം, ഒരു സ്ഥലത്തിന്
സമാനതകളില്ലാത്ത ആകർഷണീയത നൽകുന്ന ഭാവിയിലൂന്നിയ ഡിസൈനിന്റെ ഏറ്റവും മികച്ച രൂപമാണ് മൈക്രോ എൽഇഡി. ഇതിന്റെ ബെസൽ ഇല്ലാത്ത ഫ്രെയിമും വിടവില്ലാത്ത മെലിഞ്ഞ രൂപവും മൈക്രോ എൽഇഡിയെ സ്റ്റൈലും അലങ്കാരവും പരിഗണിക്കാതെ ഏത് സ്ഥലത്തോടും സുഗമമായി ഇഴുകിച്ചേരാൻ അനുവദിക്കുന്നു. അതായത് ഉപഭോക്താക്കൾക്ക് ശ്രദ്ധ വ്യതിചലിക്കാതെ സ്ക്രീനിലെ ഉള്ളടക്കത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

കൂടാതെ, സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാംസങ്ങിന്റെ പ്രതിബദ്ധതയുമായി ചേരുന്ന തരത്തിൽ ഒരു സോളാർസെല്ലുള്ള റിമോട്ടാണ് ടിവിക്കൊപ്പമുള്ളത്. കുറഞ്ഞ കീകൾ ഉള്ള ആകർഷകമായ രൂപകൽപ്പനയുള്ള ഈ റിമോട്ട് പൂർണ്ണമായും ബാറ്ററി രഹിതമാണ്. ഇൻഡോർ വെളിച്ചത്തിൽ മാത്രം ചാർജ് ചെയ്യാൻ കഴിയും.

മൾട്ടിവ്യു

മൾട്ടി വ്യൂ ഫീച്ചർ ഒരു വലിയ സ്ക്രീനിൽ 120 എഫ്പിഎസ് (ഒരു സെക്കൻഡിലെ
ഫ്രെയിമുകൾ) വരെ തെളിവാർന്ന 4K റെസല്യൂഷനിൽ നാല് വ്യത്യസ്ത ഉറവിടങ്ങളിൽ നിന്ന് ഉള്ളടക്കം കാണുന്നതിന് സഹായിക്കുന്നു. ഇപ്പോൾ, ഒരേ സമയം ലൈവ് സ്പോർട്സ് അല്ലെങ്കിൽ ടിവി ഷോകൾ കാണാം. ഈ അതിശയിപ്പിക്കുന്ന സവിശേഷത ഗെയിമർമാർക്കും ലഭ്യമാണ്, അതിൽ അവർക്ക് അവരുടെ പ്രിയപ്പെട്ട ഗെയിമുകൾ കളിക്കാൻ മൾട്ടി-കൺസോൾ
ആസ്വദിക്കാനാകും.

ആർട്ട് മോഡ്, ആംബിയന്റ് മോഡ്+

അതിമനോഹരമായ ഡിസൈനിനൊപ്പം, മികച്ച ഇഷ്‌ടാനുസൃതമാക്കിയ സവിശേഷതകളായ ക്ലാസ്സി ആർട്ട് മോഡ്, ആംബിയന്റ് മോഡ്+ എന്നിവയോടെയാണ് മൈക്രോ എൽഇഡി വരുന്നത്. ആർട്ട് മോഡ് ഉയർന്ന നിലവാരമുള്ള അംഗത്വ സേവനമാണ്, അത് ഉപഭോക്താക്കളെ അവരുടെ താൽപ്പര്യം ഒരു വലിയ സ്ക്രീനിൽ അനാവരണം ചെയ്യാൻ അനുവദിക്കുന്നു. അവരുടെ പ്രിയപ്പെട്ട കലാസൃഷ്ടികൾ, ഡിജിറ്റൽ ഫോട്ടോഗ്രാഫുകൾ,
അല്ലെങ്കിൽ വ്യക്തിഗത ഫോട്ടോകൾ എന്നിവ പ്രദർശിപ്പിച്ചുകൊണ്ട് ഏത് സ്ഥലവും ഒരു സ്വകാര്യ ആർട്ട് ഗാലറിയാക്കി മാറ്റാൻ കഴിയും.

ആംബിയന്റ് മോഡ്+ ഉപഭോക്താക്കൾക്ക് അവരുടെ ടിവി സ്‌ക്രീൻ മൊത്തം ചുമരിനെയും മാറ്റുന്ന തരത്തിൽ ഇഷ്‌ടാനുസൃതമാക്കുന്നത് സാധ്യമാക്കുന്നു. ദിനചര്യ, അലങ്കാരം, സിനിമാ ഗ്രാഫ് തുടങ്ങിയവ പോലുള്ള ഒന്നിലധികം ക്യുഎൽഇഡി ആംബിയന്റുകളിൽ നിന്ന് തിരഞ്ഞെടുക്കാനാകും. സ്വകാര്യ ഫോട്ടോ ബക്കറ്റിൽ നിന്ന് തിരഞ്ഞെടുക്കാനും തങ്ങളുടെ
ഇന്റീരിയറിന്റെ മൂഡ് സ്വതന്ത്രമായി നവീകരിക്കാനും കഴിയും.

Leave A Reply