പാളത്തോടുചേർന്ന്‌ കാർ നിർത്തിയിട്ടു; തീവണ്ടിയോട്ടം തടസ്സപ്പെടുത്തിയതിന്‌ പിഴ

നീലേശ്വരം : റെയിൽപാളത്തോട് ചേർന്ന് കാർ നിർത്തിയിട്ടതിനെത്തുടർന്ന് തീവണ്ടിയോട്ടം തടസ്സപ്പെട്ടതിന് കാറുടമയ്ക്ക് പിഴ. കാർ നിർത്തിയിട്ടതുമൂലം റെയിൽവേയുടെ അറ്റകുറ്റപ്പണി മുടങ്ങി. നീലേശ്വരം റെയിൽവേ സ്റ്റേഷനിലാണ്‌ സംഭവം. അറ്റകുറ്റപ്പണിക്കുള്ള എൻജിന്റെ ഓട്ടം തടസ്സപ്പെടുത്തിയതിന്‌ കാഞ്ഞങ്ങാട്‌ ഐങ്ങോത്തെ ഇ.ത്രിഭുവനെതിരെ കാസർകോട് റെയിൽവേ പോലീസ് കേസെടുത്തു. കാറും കസ്റ്റഡിയിലെടുത്തു.

റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് പാളത്തോടു ചേർന്നാണ്‌ കാർ നിർത്തിയിരുന്നത്‌. അതുകാരണം മണിക്കൂറുകളോളം എൻജിൻ നിർത്തിയിടേണ്ടിവന്നു. റെയിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനും അനധികൃതമായി വാഹനം നിർത്തിയതിനും ആർ.പി.എഫ്. കേസെടുത്ത് പിഴചുമത്തി.

Leave A Reply